തിരുവല്ല: തോളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അത്യാധുനിക ചികിത്സാരീതികളെക്കുറിച്ച് ഫിസിയോതെറാപ്പിസ്റ്റുകൾക്കായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ ദ്വിദിനപരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത് നിർവഹിച്ചു. ലണ്ടൻ ഷോൾഡർ ക്ലിനിക് സർട്ടിഫൈഡ് ട്യൂട്ടറും ആർവിസിപി പ്രിൻസിപ്പാളുമായ ഡോ. ആർ. പൃഥ്വിരാജ് മുഖ്യപ്രഭാഷണം നടത്തി.
ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ സണ്ണി കുരുവിള, എച്ച്ആർ വിഭാഗം മേധാവി സുധ മാത്യു, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ മുൻ വകുപ്പ് മേധാവി ഡോ. തോമസ് മാത്യു, ഫാ. തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. റീഹാബിലിറ്റേഷൻ ഡയറക്ടർ ബിജു മറ്റപ്പള്ളി ചടങ്ങിൽ സ്വാഗതവും ഡോ. ആൻ മേരി ജോൺ നന്ദിയും പറഞ്ഞു.
യുകെയിലെ പ്രമുഖ ഷോൾഡർ ഫിസിയോതെറാപ്പിസ്റ്റും മസ്കുലോസ്കെലെറ്റൽ ഗവേഷകനുമായ ഡോ. ജെറമി ലൂയിസ് ക്ലാസുകൾ നയിച്ചു. ഡോ. പൃഥ്വിരാജ് പ്രായോഗിക പരിശീലനസെഷനുകൾക്ക് നേതൃത്വം നൽകി. വിവിധ ആശുപത്രികളിൽ നിന്നുള്ള ഫിസിയോ തെറാപ്പിസ്റ്റുകൾ, ഫിസിയോതെറാപ്പി ഇന്റേണുകൾ എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു.